കോഴിക്കോട് : ബ്രേക്ക് ത്രൂ സയൻസ് സൊസെെറ്റിയുടെ നേതൃത്വത്തിൽ 14,15 തിയതികളിൽ കോഴിക്കോട് പ്ലാനറ്റോറിയത്തിൽ സംസ്ഥാനതല ശാസ്ത്രസമ്മേളനം നടക്കും. സമൂഹത്തിൽ ശാസ്ത്ര ചിന്താഗതി വളർത്തുക എന്ന ഉദ്ദേശ്യത്തിലാണ് ശാസ്ത്ര സമ്മേളനം നടത്തുന്നത്. കൊൽക്കത്ത ഐസർ മുൻ ഡയറക്ടർ സൗമിത്രോ ബാനർജി 14 ന് രാവിലെ 9.30ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രൊഫ. ദീപു വിജയസേനൻ, ഡോ. കുര്യൻ ഐസക്, ഡോ. ജോ ജേക്കബ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നയിക്കും. വാർത്താ സമ്മേളനത്തിൽ പ്രൊഫ.പി.എൻ തങ്കച്ചൻ, സി.സദാനന്ദൻ, ഡോ. ഇ ശ്രീകുമാരൻ എന്നിവർ പങ്കെടുത്തു.