വടയം: സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും കുന്നുമ്മൽ കൃഷി അസി.ഡയറക്ടർ കാര്യാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പ് ‘'കാർഷിക യന്ത്രം സർവം ചലിതം - കുന്നുമ്മൽ'’, വടയം ഹോമിയോ ആശുപത്രി പരിസരത്ത് ആരംഭിച്ചു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ കുന്നുമ്മൽ ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിലെയും കർഷകരുടെ കേടുപാടായ എല്ലാ കാർഷിക യന്ത്രങ്ങളും (പെട്രോൾ/ ഡീസൽ എൻജിനുകൾ മാത്രം) അറ്റകുറ്റപ്പണി തീർത്തു നൽകും. സേവനം തികച്ചും സൗജന്യമാണ് . കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നഫീസ അദ്ധ്യക്ഷത വഹിച്ചു. വിവരങ്ങൾക്ക് 9497009673 എന്ന നമ്പറിൽ ബന്ധപ്പെടാം. 19ന് ക്യാമ്പ് സമാപിക്കും.