ബേപ്പൂർ : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ യുവമോർച്ച ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ബേപ്പൂർ സെക്ഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി, ബി.ജെ.പി ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ബേപ്പൂർ മണ്ഡലം പ്രസിഡന്റ് എം.വിജിത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സി.സാബുലാൽ , മണ്ഡലം വൈസ് പ്രസിഡന്റ് ഗിരീഷ് പി മേലേടത്ത് , മണ്ഡലം ജന.സെക്രട്ടറി ഷിംജീഷ് , മണ്ഡലം സെക്രട്ടറി ഷിബീഷ് എ.വി , മണ്ഡലം ട്രഷറർ പി.സി അനന്തറാം , ജില്ലാ സമിതി അംഗം തോട്ടപ്പായിൽ അനിൽകുമാർ, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് ടി.സബീഷ്ലാൽ , ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് അബ്ദുൾ മൻസൂർ , ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് യു.സഞ്ജയൻ , യുവമോർച്ച ജില്ലാ സമിതി അംഗം പി.കെ. ജിതേഷ് , യുവമോർച്ച മണ്ഡലം ജന.സെകട്ടറി സൂരജ് തുടങ്ങിയവർ പ്രസംഗിച്ചു.