കുന്ദമംഗലം: സാങ്കേതിക വിദ്യയിലും മാനേജ്‌മെന്റിലുമുള്ള പുതിയ ദിശകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനുള്ള അന്തർദേശീയ കോൺഫറൻസ് ഓൺ ഇന്റർഡിസിപ്ലിനറി റിസർച്ച് ഇൻ ടെക്‌നിക്കൽ ആൻഡ് മാനേജ്‌മെന്റ് (ഐ.ആർ.ടി.എം 2024) എൻ.ഐ.ടി കാലിക്കറ്റിൽ സമാപിച്ചു. കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് മാനേജ്‌മെന്റ്, എൻജി നീയറിംഗ് ആൻഡ് മാനേജ്‌മെന്റ് യൂണിവേഴ്സിറ്റി, സോഷ്യറ്റി ഫോർ നാറ്റിവ് സയൻസ് മൂവ്‌മെന്റ് കേരളം, വിജ്ഞാന ഭാരതി, വിവേകാനന്ദ വിജ്ഞാൻ മിഷൻ, സ്മാർട്ട് സൊസൈറ്റി (യുഎസ്എ) എന്നിവയുടെ സഹകരണത്തോടെയായിരുന്നു സമ്മേളനം. നാഷണൽ എഡ്യുക്കേഷണൽ ടെക്‌നോളജി ഫോറം ചെയർമാൻ പ്രൊ. അനിൽ സഹസ്റ ബുദ്ധേ ഉദ്ഘാടനം ചെയ്തു. എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.