ബാലുശ്ശേരി: സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയായ വിമുക്തി പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല കൺവെൻഷൻ സംഘടിപ്പിച്ചു. ബാലുശ്ശേരി ഗോകുലം കോളേജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെ യ്തു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.പി. മുസാഫിർ അഹമ്മദ്, എ.ഇ.ഒ. പി.ഗീത, പൊലീസ് ഇൻസ്പെക്ടർ ടി.പി. ദിനേശ്, പി.പി.രവീന്ദ്രനാഥ്, കെ.രാമചന്ദ്രൻ ,എൻ. നാരായണൻ കിടാവ് , കെ. അഹമ്മദ് കോയ, കെ.കെ.ഗോപിനാഥൻ, എൻ.മുരളീധരൻ, കെ.വി.അബ്ദുൽ മജീദ്, എൻ. അഹമ്മദ് ഹാജി, കുയ്യലക്കണ്ടി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. ഡോ.കെ.സജി ക്ലാസെടുത്തു. ന്യൂജൻ ലഹരിയും യുവാക്കളും വിഷയത്തിൽ നടന്ന സംവാദത്തിന് അസി.എക്സൈസ് ഇൻസ്പെക്ടർ പി.ബാബു, പ്രിവന്റിവ് ഓഫീസർ പി.പി.ജയരാജ് എന്നിവർ നേതൃത്വം നൽകി. സി. ശരത് ബാബു സ്വാഗതവും കെ.വി. ബേബി നന്ദിയും പറഞ്ഞു.