ഫറോക്ക് : കുടിവെള്ള പദ്ധതികൾ കാര്യക്ഷമമാക്കുക, ഫറോക്ക് - വെസ്റ്റ് നല്ലൂർ റോഡിലെ ഗതാഗത പ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ ഫറോക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫറോക്ക് മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാരംഭിച്ച മാർച്ച് മുനിസിപ്പൽ ഓഫീസിനു മുന്നിൽ സമാപിച്ചു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി.കെ.നാസർ ഉദ്ഘാടനം ചെയ്തു. ഫറോക്ക് ലോക്കൽ സെക്രട്ടറി എം.എ ബഷീർ അദ്ധ്യക്ഷത വഹിച്ചു. ബേപ്പൂർ മണ്ഡലം സെക്രട്ടറി മുരളി മുണ്ടേങ്ങാട്ട്, എ .ടി .റിയാസ് അഹമ്മദ്, വിജയകുമാർ പൂതേരി, ചന്ദ്രമതി തൈത്തോടൻ, മജീദ് വെൺമരത്ത്, രാജൻ പട്ടാഞ്ചേരി എന്നിവർ പ്രസംഗിച്ചു. ഒ.ഭക്തവത്സലൻ സ്വാഗതവും സി.രാജൻ നന്ദിയും പറഞ്ഞു.