ബേപ്പൂർ: ഗ്രീൻ ലൈഫ് യോഗ അസോസിയേഷനും ബേപ്പൂർ ജനമൈത്രി പൊലീസും സംയുക്തമായി നോ നെവർ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ദീൻദയാൽ കാരുണ്യ ഫൗണ്ടേഷൻ ട്രസ്റ്റ് ഹാളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. യോഗ ഇൻസ്ട്രക്ടർ വി. കെ ഷൈനി പ്രജേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ഡെസ്നി പോഷകാഹാര വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. എ .എസ് .ഐ ഉമേഷ് നന്മണ്ട ലഹരി വിരുദ്ധ ക്ലാസെടുത്തു. ബീറ്റ് ഓഫീസർ ആനന്ദൻ പി. സൈബർ ബോധവത്ക്കരണം നടത്തി. സുജീഷ് കമ്മാടൻ സ്വാഗതം പറഞ്ഞു. ജസീല ഇഷാക്ക് , മഹേഷ് എ.പി എന്നിവർ പ്രസംഗിച്ചു. 50ലധികം പേർ പങ്കെടുത്തു.