 
വടകര; വടകരയിലെ 42 വർഷം പഴക്കമുള്ള ആർ.എം.എസ് ഓഫീസ് നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് ആർ.വൈ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി. കിരൺജിത്ത് ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം പ്രസിഡന്റ് എൻ.പി.മഹേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. വിപിൻലാൽ പി.സി, സംസ്ഥാന കമ്മിറ്റി അംഗം അതുൽ ടി .പി, വടകര മുനിസിപ്പാലിറ്റി കൗൺസിലർ രാജിത പതേരി, പഞ്ചായത്ത് മെമ്പർ രമ്യ കണ്ടിയിൽ, സുബീഷ് കെ.എം, അജേഷ് കെ.എം, അമൽദേവ്.എം.കെ, ബിനിഷ.എം.കെ, അതുൽ സുരേന്ദ്രൻ, ഷിജിത്ത് ആർ.കെ, റിജീഷ് ടി.പി, സുനിജ മഹേഷ്, അഖിൽ പി.വി, ഹേമന്ത് എ.കെ, എന്നിവർ പ്രസംഗിച്ചു.