കുറ്റ്യാടി : കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ഇസെഡ്. എ. അൻവർ ഷമീം അദ്ധ്യക്ഷത വഹിച്ചു. ഡോ. നിതിൻ ഹെൻറി രക്തദാന സന്ദേശം നൽകി. കുറ്റ്യാടി സർക്കിൾ ഇൻസ്‌പെക്ടർ കൈലാസ് നാഥ് മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് വി.കെ.റഫീഖ്, പ്രധാനാദ്ധ്യാപിക കെ.രാധി, എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർ വി.വി.അംബുജാക്ഷൻ, പ്രോഗ്രാം ഓഫീസർ എം.ഷിജു, ഡോ. പി .അഷ്റഫ്, പി .കെ. നൗഷാദ്, വിനോദൻ .കെ, ടി .ബൈജു, വോളന്റിയർ ലീഡർമാരായ ഇഷ്‌മ, നിവേദ്യ എന്നിവർ പ്രസംഗിച്ചു.