a
വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പു തൊഴിലാളികൾ മേപ്പയ്യൂർ പോസ്റ്റാഫീസിന് മുൻപിൽ നടത്തിയ മാർച്ചും ധർണ്ണയും യൂനിയൻ ജില്ലാ സിക്രട്ടറി പി.ശ്രീധരൻ ഉൽഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പു തൊഴിലാളികൾ മേപ്പയ്യൂർ പോസ്റ്റോഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. തൊഴിലുറപ്പു പദ്ധതി തകർക്കരുത്, ദിവസ കൂലി 600 രൂപയാക്കുക, തൊഴിൽ ദിനം 200 ആയി വർദ്ധിപ്പിക്കുക, എൻ .എം. എം. എസ് നിർത്തലാക്കുക, പണിയായുധ വാടക പുന:സ്ഥാപിക്കുക ,പദ്ധതി വിഹിതം വെട്ടിക്കുറക്കരുത് തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ മുന്നോട്ടുവെച്ചു. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ, എൻ.എം. കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു. ദീപ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. യു.കെ. അമ്മത്, വി.വി. ഉഷ, സി. വി.ശാലിനി, ഷൈജു എന്നിവർ നേതൃത്വം നൽകി.