വടകര: കേരള ബാങ്കിന്റെ എക്സലൻസ് അവാർഡ് നേടിയ ഏറാമല സർവീസ് സഹകരണ ബാങ്കിന് ഏറാമലയുടെ സ്നേഹാദരം 21ന് വൈകിട്ട് നാലിന് നടക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഷുഹൈബ് കുന്നത്ത്, എ.കെ.ഗോപാലൻ, ഷക്കീല ഈങ്ങോളി, എൻ.ബാലകൃഷ്ണൻ, കെ.കെ.കൃഷ്ണൻ,കെ.കെ.അമ്മദ്, എ.കെ.ബാബു, എൻ.എം.ബിജു, ടി.എൻ.കെ.ശശീന്ദ്രൻ,ടി.കെ.വാസു, എൻ.വി. മോഹൻദാസ്, കൂർക്കയിൽ ശശി, പി.പി.രാജൻ, തില്ലേരി ഗോവിന്ദൻ എൻ.ബാബു, എം.വി.ശശി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി.കെ.സന്തോഷ് കുമാർ (ചെയർമാൻ), എം.കെ.കുഞ്ഞിരാമൻ (കൺവീനർ) കുനിയിൽ രവീന്ദ്രൻ (ട്രഷറർ).