sathi
ദിനാചരണം

ബേപ്പൂർ: ഉത്തര മേഖല സോഷ്യൽ ഫോറസ്റ്റ്ട്രിയുടെ ആഭിമുഖ്യത്തിൽ ലോക പർവത ദിനാചരണത്തിന്റെ ഭാഗമായി വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾക്കായി കോളേജ് ഓഡിറ്റോറിയത്തിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു . ഉത്തര മേഖല ഫോറസ്റ്റ്സ് കൺസർവേറ്റർ ആർ.കീർത്തി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ടി .കെ. മഖ്ബുൽ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ്ട്രി എക്സ്റ്റൻഷൻ ഡിവിഷൻ അസി. കൺസർവേറ്റർ എ .പി.ഇംതിയാസ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് ജനനി നാച്ചുറൽ ക്ലബ് കോഓർഡിനേറ്റർ എൻ.രമേഷ് , ഐക്യുഎസി കോ ഓർഡിനേറ്റർ പ്രവീൺ.കെ, ബയോടെക്നോളജി വിഭാഗം ഹെഡ് ജോത്സ്ന.ബി, ജനനി നേച്ചർ ക്ലബ് സ്റ്റുഡൻസ് കോഓർഡിനേറ്റർ കാശിനാഥ് .എം എന്നിവർ പ്രസംഗിച്ചു. റിട്ട.റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ.പി.പ്രഭാകരൻ ക്ലാസെടുത്തു.