img
വടകര ബി ആർ സി യുടെ 'വർണ്ണക്കൂടാരം' മുട്ടുങ്ങൽ ഗവ. എൽ.പി.യിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു.

വടകര: പ്രീപ്രൈമറി വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് സമഗ്ര ശിക്ഷ സ്റ്റാർ പദ്ധതി പ്രകാരം നടപ്പാക്കിയ പ്രീ - പ്രൈമറി വർണക്കൂടാരം ഗവ എൽ.പി. സ്കൂൾ മുട്ടുങ്ങലിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എസ്. എസ്.കെ ജില്ല പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കിം മുഖ്യാതിഥിയായി. ബി.പി.സി വി.വി.വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ശിൽപി രാമചന്ദ്രൻ കല്ലോടിനെ ആദരിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ പി.നിഷ , ചോറോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ സി.നാരായണൻ, ചോമ്പാല എ.ഇ.ഒ സപ്ന ജൂലിയറ്റ് എന്നിവർ പ്രസംഗിച്ചു. ടി. പ്രതിഭ സ്വാഗതവും വി.സി. സാജിത നന്ദിയും പറഞ്ഞു.