 
ബേപ്പൂർ: കോർപ്പറേഷനിലെ ബേപ്പൂർ, ചെറുവണ്ണൂർ - നല്ലളം പ്രദേശങ്ങളിലെ വാർഡുകൾ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പുനർ വിഭജന നടപടികൾ ആരംഭിച്ച ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ നടപടികൾക്കെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കോർപ്പറേഷൻ ബേപ്പൂർ മേഖലാ ഓഫീസിനു മുന്നിൽ ബഹുജന പ്രതിഷേധ ധർണ നടത്തി. ഡി.സി.സി ജന.സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന.സെക്രട്ടറിമാരായ എം.പി. ജനാർദ്ദനൻ, പി. കുഞ്ഞിമൊയ്തീൻ, രമേശ് നമ്പിയത്ത് , ടി.കെ. അബ്ദുൾ ഗഫൂർ, കെ.കെ. സുരേഷ്, മുരളി ബേപ്പൂർ, ടി.രാജലക്ഷ്മി, രാജേഷ് അച്ചാറമ്പത്ത്, കെ.റാണേഷ്, ടി.കെ.ആക്കിഫ്, മനാഫ് മൂപ്പൻ, കെ. വിജുകുമാർ, കരിച്ചാലി പ്രേമൻ തുടങ്ങിയവർ പ്രസംഗിച്ചു.