 
ബേപ്പൂർ: ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം പിടിച്ച് ആമി എന്ന അലവ് ബെയ്സ സഹദ്.
ഒരു വയസും ഒമ്പത് മാസവുമാണ് ഈ മിടുക്കിയുടെ പ്രായം. ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിൻ്റെ വണ്ടർ കിഡ്സ് (അത്ഭുത ശിശു ) വിഭാഗത്തിലാണ് ഇടം നേടിയത്. ഒരേ സമയം നിരവധി പക്ഷിമൃഗാദികൾ, വിവിധ ഇനം പച്ചക്കറികൾ, നിരവധി കളറുകൾ, മനുഷ്യ ശരീരഭാഗങ്ങൾ, ഫലവർഗങ്ങൾ, നിരവധി വസ്തുക്കൾ തിരിച്ചറിച്ച് പേര് പറയുക. പക്ഷിമൃഗാദികളുടെ ശബ്ദാനുകരണം, സംഗീതം, നൃത്തം എന്നിവയും പ്രായത്തിൽ കവിഞ്ഞ പ്രതികരണ ശേഷിയുടേയും അടിസ്ഥാനത്തിലാണ് ഈ നേട്ടം. മാമൻ്റകത്ത് അഫ്ന, ഷഹദ് ദമ്പതികളുടെ ഏക മകളാണ്.