 
കോഴിക്കോട്: കോഴിക്കോടിന്റെ ജല അറയായ കോട്ടുളി തണ്ണീർത്തടം സംരക്ഷിക്കാൻ ബി.ജെ.പി സംഘടിപ്പിക്കുന്ന സരോവരം രക്ഷാ മാർച്ച് നാളെ. ദേശീയ പ്രാധാന്യമുളള 27 തണ്ണീർത്തട പട്ടികയിൽ പ്രമുഖ സ്ഥാനത്തുള്ള കോഴിക്കോട് നഗരത്തിലെ ഏതാണ്ട് 250 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കോട്ടൂളി തണ്ണീർത്തടം നശിപ്പിക്കാൻ നിരന്തരം പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണെ ന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് നഗരപരിധിയിൽ അവശേഷിക്കുന്ന ഒരേയൊരു തണ്ണീർത്തടമാണ് കോട്ടൂളിയിലേതെന്നും തണ്ണീർത്തടവും കണ്ടൽക്കാടുകളും നശിപ്പിക്കാൻ അതിതീവ്രമായ ശ്രമങ്ങൾ പട്ടാപ്പകൽ അധികാരികളുടെ മുമ്പിൽ നടക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തികളായി നിൽക്കുകയാണ്. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.വി.സുധീർ, ജില്ലാ സെക്രട്ടറി ടി.റിനീഷ് എന്നിവരും പങ്കെടുത്തു.