inauguration-
നന്മണ്ട ഗ്രാമപഞ്ചായത്തിലെ ആയോളി - ചെറാങ്കര താഴം- കൂളിപ്പൊയിൽ റോഡ് ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിക്കുന്നു

കോഴിക്കോട് : നന്മണ്ട ഗ്രാമപഞ്ചായത്തിലെ ആയോളി- ചേറാങ്കരത്താഴം- കുളിപ്പൊയിൽ റോഡ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത്1000 ഗ്രാമീണ റോഡുകൾ നിർമിക്കുകയെന്നതാണ് സംസ്ഥാന സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി .കെ .രാജൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജിത കണ്ടിക്കുന്നുമ്മൽ, ജില്ല പഞ്ചായത്ത് അംഗം ടി. റസിയ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുണ്ടൂർ ബിജു, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത വടക്കേടത്ത്, നന്മണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ്, വാർഡ് വികസന സമിതി കൺവീനർ പി .എം .ഷിജു തുടങ്ങിയവർ പ്രസംഗിച്ചു.