udf
യു.ഡി.എഫ്

പയ്യോളി : അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ യു.ഡി.എഫ് പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 17ന് പയ്യോളി മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. യു.ഡി.എഫ് പയ്യോളി മുനിസിപ്പൽ കമ്മിറ്റി യോഗം കൊയിലാണ്ടി നിയോജക മണ്ഡലം യു,.ഡി.എഫ് ചെയർമാൻ മഠത്തിൽ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു . യു ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ എ .പി .കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു , പുത്തൂക്കാട്ട് രാമകൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ടി.വിനോദൻ, ഇ.ടി.പത്മനാഭൻ, സബീഷ് കുന്നങ്ങോത്ത്, മുനിസിപ്പൽ ചെയർമാൻ വി .കെ. അബ്ദുറഹിമാൻ, പി.എൻ, അനിൽകുമാർ, പി എം ഹരിദാസൻ ,ബഷീർ മേലടി അഷറഫ് കോട്ടക്കൽ, മടിയാരി മൂസ എന്നിവർ പ്രസംഗിച്ചു.