 
മുക്കം: സർവീസ് പെൻഷൻകാരെ അവഗണിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.യു മുക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം സബ് ട്രഷറിയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. പെൻഷൻ പരിഷ്കരണത്തിന്റെയും ക്ഷാമാശ്വാസത്തിന്റെയും കുടിശ്ശിക നൽകാതെ നീട്ടിക്കൊണ്ടുപോകുന്ന നടപടി അവസാനിപ്പിക്കുക, പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ നടപടി ആരംഭിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, 70 വയസിനു മുകളിലുള്ളവർക്ക് അധിക പെൻഷൻ നൽകുക, 20 വർഷം സർവീസിന് പൂർണ പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ജില്ല പ്രസിഡന്റ് കെ.വി.ജോസഫ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് അബ്ദുറഹിമാൻ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. വി. വീരാൻകുട്ടി, എ.എം.ജമീല, എ.പി.മുരളീധരൻ, വേലായുധൻ ചാത്തമംഗലം എന്നിവർ പ്രസംഗിച്ചു.