1
ചെറുകുളം ജുമുഅത്ത് പള്ളി നവീകരണ പ്രവൃത്തിയും പ്രാർഥനാ സദസും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ചെറുകുളം ജുമുഅത്ത് പള്ളി നവീകരണ പ്രവൃത്തിയും പ്രാർത്ഥനാ സദസും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മസ്‌ജിദ് നവീകരണ കമ്മിറ്റി മുഖ്യ രക്ഷാധികാരി അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ അനുഗ്രഹ പ്രഭാഷണം നടത്തി. ചെറുകുളം മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ. മാമുകോയ ഹാജി അദ്ധ്യക്ഷത വഹിച്ചു. നവീകരണ കമ്മിറ്റി ജനറൽ കൺവീനർ കെ.പി. മജീദ് ഹാജി പദ്ധതി വിശദീകരിച്ചു. അബ്ദുറഹ്മാൻ ദാരിമി കിടങ്ങയം, കെ.പി.മുഹമ്മദലി ഹാജി, അഡ്വ. അഹമ്മദ് കുട്ടി പുത്തലത്ത്, തയ്യിൽ അബ്ദുൽ അസീസ് ഹാജി, ആരിഫ് മുഹമ്മദ്, സിറാജ് എരഞ്ഞിക്കൽ, ഫബിഹാസ് ചെറുകുളം എന്നിവർ പ്രസംഗിച്ചു. വി. ജാഫർ സ്വാഗതവും കെ. അബ്ദുൽ ലത്തീഫ് ഹാജി നന്ദിയും പറഞ്ഞു.