400 മീറ്ററിനിടെ ദിശാസൂചികയിൽ കൂടിയത് 2 കി.മീ.
ബാലുശ്ശേരി: ബാലുശ്ശേരി മുക്കിൽ നിന്ന് കക്കയം ഡാം സൈറ്റിലേയ്ക്ക് എത്ര ദൂരമുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ.
ബാലുശ്ശേരി മുക്ക് പള്ളിക്കര മഹാവിഷ്ണു ക്ഷേത്രത്തിന് മുൻവശത്തായി സ്ഥാപിച്ച ബോർഡിൽ കക്കയം ഡാമിലേയ്ക്ക് 41 കി.മീറ്റർ ദൂരം രേഖപ്പെടുത്തിയിട്ടുണ്ട്. അവിടുന്ന് 200 മീറ്റർ അകലെ തെക്ക് ഭാഗത്ത് ഈർച്ച മില്ലിന് സമീപം സ്ഥാപിച്ച പഴയ ബോർഡിലും 41 കി.മീറ്റർ ആണ് ദൂരം. പക്ഷേ ഏതാണ്ട് 400 മീറ്റർ അകലെ വടക്ക് ഭാഗത്ത് ബാലുശ്ശേരി മുക്കിൽ സ്ഥാപിച്ച ബോർഡിൽ 39 കി.മീറ്ററാണ് ദൂരം. 41 കി.മീ. എന്നെഴുതിയ ബോർഡിൽ നിന്നും ഏതാണ്ട് 400 മീറ്റർ പിന്നിടുമ്പോൾ രണ്ട് കിലോമീറ്ററാണ് കൂടിയത്. ഇവിടെയാണ് ജനങ്ങൾക്ക് സംശയം ഉയരുന്നത്. ഇതിൽ ഏതു ബോർഡാണ് ശരി എന്നാണ് നാട്ടുകാരുടെ ചോദ്യം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഈ ദിശാസൂചികാ ബോർഡിൽ ഏതാണ് ശരിയെന്ന് ഉറപ്പ് വരുത്തി എത്രയും പെട്ടന്ന് മറ്റു രണ്ടു ബോർഡുകളും ഒഴിവാക്കണമെന്നും ജനങ്ങൾ പറയുന്നു.
കേരള ടൂറിസം വകുപ്പ് 500 മീറ്ററിനിടയിൽ മൂന്ന് ബോർഡുകൾ വെച്ചിട്ട് രണ്ട് കി.മീ. വ്യത്യാസം കാണുന്നുണ്ട്. ഇങ്ങനെ വെച്ചിട്ട്
വർഷങ്ങൾ പലതു കഴിഞ്ഞു. ഇതിൽ ഏതാണ് ശരിയെന്നുള്ള ജനങ്ങളുടെ ആശങ്കയകറ്റണം.
എത്രയും പെട്ടന്ന് നിലവിലെ ബോർഡുകൾ മാറ്റി കൃത്യമായുള്ള ബോർഡ് സ്ഥാപിക്കണം.
ഡോ. എസ്.വിക്രമൻ