ksspa
കെ.എസ്. എസ്.പി.എ പയ്യോളി നഗരസഭസമ്മേളനം കെ.പി.സി.സി. മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.

പയ്യോളി : കെ.എസ്. എസ്.പി.എ പയ്യോളി നഗരസഭ സമ്മേളനം കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ മഠത്തിൽ രാജീവൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പയ്യോളി ബ്ലോക്ക് പ്രസിഡന്റ് കെ.ടി.വിനോദൻ, കെ.എസ്.എസ്,പി.എ ജില്ലാ പ്രസിഡന്റ് കെ.സി.ഗോപാലൻ, വാഴയിൽ ശിവദാസൻ, ബാലൻ ഒതയോത്ത്, ടി.ടി.കൃഷ്ണൻ , വത്സരാജ്, മുജേഷ് ശാസ്ത്രി എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.എൻ.പ്രേമൻ സ്വാഗതവും കൂവിൽ പ്രകാശൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.ടി.സത്യൻ (പ്രസിഡന്റ് ), എൻ.കെ. .മോഹനൻ , ഗോപി മാണിക്കോത്ത് (വൈസ് പ്രസിഡന്റുമാർ), കൂവിൽ പ്രകാശൻ (സെക്രട്ടറി ), പ്രമോദ് കുറൂളി, എൻ.കെ.സുരേഷ് ( ജോ. സെക്രട്ടറിമാർ), പി. ഹരിദാസൻ (ട്രഷറർ),