
കോഴിക്കോട്: മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ കാർബൊറണ്ടം യൂണിവേഴ്സൽ കമ്പനിക്ക് നീട്ടി നൽകാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയെ നോക്കുകുത്തിയാക്കുകയാണ്.
30 വർഷത്തേക്കുള്ള ബി.ഒ.ടി കരാറാണ് കാർബൊറാണ്ടം കമ്പനിക്ക് നൽകിയത്. കമ്പനി ധാരണാപത്രം പാലിച്ചിട്ടില്ല. കെ.എസ്.ഇ.ബിക്ക് പദ്ധതി കൈമാറണമെന്ന് വൈദ്യുതി ബോർഡ് നൽകിയ കത്തിന്റെ പകർപ്പുണ്ട്. 30 വർഷം കഴിയുമ്പോൾ മണിയാർ പദ്ധതി സർക്കാരിന് കൈമാറണം എന്നാണ് ധാരണ. ഡിസംബർ 30ന് 30 വർഷം പൂർത്തിയാകും. 21 ദിവസം മുമ്പ് ഇതിനു കമ്പനിക്ക് നോട്ടീസ് കൊടുക്കണം. ആ നോട്ടീസ് സർക്കാർ കൊടുത്തിട്ടില്ല. വ്യവസായ മന്ത്രി സ്വകാര്യ കമ്പനിക്ക് കൊള്ളലാഭം ഉണ്ടാക്കാൻ കൂട്ടുനിൽക്കുകയാണ്. കൊള്ള വിലയക്ക് വൈദ്യുതി വാങ്ങി ജനങ്ങളെ കൊള്ളയടിക്കുന്ന അതേ ശൈലി തന്നെയാണ് കാർബോറാണ്ടത്തിന്റ കാര്യത്തിലും നടപ്പാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.