write
ലേഖന മത്സരം

കോഴിക്കോട്: അരങ്ങിൽ ശ്രീധരൻ സോഷ്യൽ ആൻഡ് എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കും പൊതു വിഭാഗത്തിലുമായി ലേഖന മത്സരം നടത്തുന്നു. 'സോഷ്യലിസത്തിലേക്കുള്ള ഇന്ത്യയുടെ മാർഗം ' എന്നതാണ് കോളേജ് തലം വരെയുള്ള വിദ്യാർത്ഥികൾക്കുള്ള വിഷയം. പൊതു വിഭാഗത്തിലുള്ളവർ 'സാമൂഹ്യനീതിയിൽ ജാതി സെൻസസിന്റെ പ്രസക്തി 'എന്ന വിഷയത്തിലാണ് ലേഖനം തയ്യാറാക്കേണ്ടത്. വിജയികൾക്ക് ക്യാഷ് അവാർഡും മെമൊന്റോയും നൽകും. ലേഖനങ്ങൾ എ ഫോർ ഷീറ്റിൽ അഞ്ച് പേജിൽ കവിയരുത്. ഡിസം.31നകം assetkozhikode@gmail.com, manayathchandran@gmail.com, ranjithsarg@gmail.com എന്നീ മെയിലുകളിലോ മനയത്ത്ചന്ദ്രൻ, ചെയർമാൻ,അസറ്റ്, ഓർക്കാട്ടേരി (po)673501, അഡ്വ ആർ.എൻ രഞ്ജിത്, ജനറൽ സെക്രട്ടറി, അസറ്റ്, കൽപക ബസാർ, കോഴിക്കോട് , 673001 എന്നീ വിലാസങ്ങളിലോ
അയക്കാം.