 
രാമനാട്ടുകര: വാഴയൂർ ഗ്രാമ പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച 'വളയിട്ട കൈകൾ വളയം പിടിക്കട്ടെ ' വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനം കാരാട് ഇ.കെ.ഓഡിറ്റോറിയത്തിൽ വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.വാസുദേവൻ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് മിനി കോലോത്തൊടി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത  , വികസന സമിതി ചെയർപേഴ്സൺ റാഷിദ ഫൗലദ് , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ .പി. രാജൻ, സുധ പുന്നത്ത്കൊല്ലേരി , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.പി. അബ്ദുൽ അസീസ്, ആസൂത്രണ സമിതി അംഗം എ.വി കൃഷ്ണൻ, ഐ. സി .ഡി .എസ് സൂപ്പർവൈസർ റജീന ഓടയ്ക്കൽ എന്നിവർ   പ്രസംഗിച്ചു .