കോഴിക്കോട്: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വർഷം കഠിനതടവ്. കോഴിക്കോട് കല്ലായി ആനമാട് കറന്റ് ഹൗസിൽ ഇയാസ് എന്ന റിയാസ് (47) നാണ് കോഴിക്കോട് അതി വേഗ പോക്സോ കോടതി ജഡ്ജ് അമ്പിളി.സി.എസ് ശിക്ഷ വിധിച്ചത്.60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ തുകയിൽ നിന്ന് 50,000 രൂപ അതിജീവിതയ്ക്ക് നൽകാനും പിഴ സംഖ്യ അടച്ചില്ലെങ്കിൽ 8 മാസം അധികം തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിട്ടു. പന്നിയങ്കര പൊലീസ് ഇൻസ്പെക്ടർ അനിൽകുമാർ പി അന്വഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ ആർ.എൻ ഹാജരായി. സിവിൽ പൊലീസ് ഓഫീസർമാരായ സിന്ധു വി.സി, ബിജു എം.സി എന്നിവർ പ്രോസീക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.