dyfi
യുവധാര ലിറ്ററേച്ചർ ഫെസ്റ്റ്

വടകര: ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് യുവധാര ലിറ്ററേച്ചർ ഫെസ്റ്റ് സമാപനം 25 ന് നാദാപുരം റോഡിലെ വാഗ്ഭടാനന്ദ പാർക്കിൽ നടക്കും. സിനിമ നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്യും. യുവധാര ചീഫ് എഡിറ്റർ ഡോ: ഷിജൂഖാൻ പങ്കെടുക്കും. നാടൻ പാട്ടുകൾ, സംഗീത ശില്പം, ഗ്രൂപ്പ് ഡാൻസ്, ഒപ്പന, തിരുവാതിര, കോൽക്കളി എന്നിവ അവതരിപ്പിക്കും 21ന് ടി.സി സ്മാരക സ്പോട്സ് കോപ്ലക്സിൽ പഞ്ചായത്ത് തല കഥാരചന, കവിതാരചന, ഉപന്യാസരചന, കവിതാപാരായണം, വിപ്ലവ ഗാനം, ഗസൽ ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും സംഘാടക സമിതി രൂപീകരണ യോഗം നാദാപുരം റോഡിൽ എം .കെ. നികേഷ് കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. കെ. ഭഗീഷ് സ്വാഗതം പറഞ്ഞു. കെ .എൻ .ആദർശ് അദ്ധ്യക്ഷത വഹിച്ചു കെ.എം.സത്യൻ, വി.ജിനീഷ് . അതുൽ ബി മധു എന്നിവർ പ്രസംഗിച്ചു.