മേപ്പയ്യൂർ: ഊരള്ളൂരിലും ഊട്ടേരിയിലും പരിസര പ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന മദ്യം -മയക്കുമരുന്ന് വിൽപ്പനയ്ക്കും ഉപയോഗത്തിനുമെതിരെ ജനകീയ കൺവെൻഷൻ നടത്തി. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ശ്രീലാൽചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ മിനിഷ് ക്ലാസെടുത്തു. അസി.ഇൻസ്പെക്ടർ കെ.സി.അമ്മത്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.പ്രകാശൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഇ. ഭാസ്കരൻ (ചെയർമാൻ), എം.കെ.രാഗേഷ് , കെ.നജീദ്, യു.കെ.രാജീവൻ ,സി.കെ.ദിനുപ് , (വൈസ് ചെയർമാൻമാർ), വി. ബഷീർ (കൺവീനർ), പി ദാമോദരൻ , സി .നാസർ, പി. സി.നിഷാകുമാരി, കെ.അഭിഷ , ഷിജു കോയമ്പ്രത്ത് , ( ജോ:കൺവീനർ), ടി പി .സുനി (ട്രഷറർ ).