 
കൊയിലാണ്ടി: കാർത്തിക വിളക്ക് സംഗീതോത്സവത്തിനോടനുബന്ധിച്ച് കൊല്ലം പിഷാരികാവ് ദേവസ്വം ഏർപ്പെടുത്തിയ തൃക്കാർത്തിക സംഗീത പുരസ്കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമർപ്പിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, ദേവസ്വം അസി.കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ എന്നിവർ ചേർന്ന് പുരസ്കാരം സമർപ്പിച്ചു. ഗായകൻ അജയ് ഗോപാൽ മുഖ്യാതിഥിയായിരുന്നു. വി.പി.ഭാസ്കരൻ, കെ.ടി. സദാനന്ദൻ, പുനത്തിൽ നാരായണൻ കുട്ടി നായർ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻ നായർ, കീഴയിൽ ബാലൻ, എം.ബാലകൃഷ്ണൻ, സി.ഉണ്ണിക്കൃഷ്ണണൻ, ടി.ശ്രീപുത്രൻ, പി.പി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.