മുക്കം: പ്രായവും അവശതയും മറന്ന് ചുരം കയറി വയനാട്ടിലെത്തിയ വയോജനങ്ങൾ ആടിയും പാടിയും ആഹ്ലാദിച്ചും ഒരു ദിവസം ചെലവഴിച്ചു. കാരാപ്പുഴ ഡാം, പൂക്കോട്ട് തടാകം, മർകസ് നോളഡ്ജ് സിറ്റി എന്നിവിടങ്ങൾ സന്ദർശിച്ച സംഘം പൊഴുതന അച്ചൂർ ഹാവിലി ഹോളിഡേ ഹോമിൽ നടന്ന വിവിധ മത്സരങ്ങളിലും കലാപരിപാടികളിലും പങ്കാളികളായി. കാരശ്ശേരിയിലെ സ്നേഹതീരം വയോജന സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച സ്നേഹയാത്ര ഡോ.എം. എൻ. കാരശ്ശേരി ഫ്ലാഗ് ഓഫ് ചെയ്തു. സി. അബ്ദുറഹിമാൻ, റുഖിയ റഹീം, നടുക്കണ്ടി അബൂബക്കർ, സലിം വലിയപറമ്പ്, മുഹമ്മദ് മാനു, എൻ.പി.കാസിം, വേലായുധൻ, അങ്കണവാടി വർക്കർ സൽമ,സുഹ്റ കരുവോട്ട്, മഞ്ചറ അബ്ദുറഹിമാൻ, കെ ഇ. റസാഖ്, കെ പി. ആലി എന്നിവർ പങ്കെടുത്തു.