 
ബാലുശ്ശേരി: മൂന്നാമത് വയലട അൾട്രാ ട്രെയൽ റൺ ഇന്ന് രാവിലെ 5.30ന് ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫ്ലാഗ് ഓഫ് ചെയ്യും. മത്സരാർത്ഥികൾ ബാലുശ്ശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് വാഴോറമല, കുന്നിക്കൂട്ടം, നമ്പിക്കുളം, തോരാട് താക്കോലായ്, കോട്ടക്കുന്ന്, മണിച്ചേരി, ചുരത്തോട് എന്നീ ഏഴ് മലകൾ കയറിയിറങ്ങി വയലട ക്ലൗഡ് ബേ പാർക്കിൽ എത്തും. ട്രെയൽ റൺ ജേഴ്സി സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ.എം.സച്ചിൻദേവ് എം.എൽ.എ റോയൽ റണ്ണേഴ്സ് കാലിക്കറ്റ് ഭരണ സമിതി അംഗവും റൺ ഡയറക്ടറുമായ റിജേഷ് സിറിയകിന് നൽകി പ്രകാശനം ചെയ്തു. വാർത്താ സമ്മേളനത്തിൽ വിവേക്. എം, റിജേഷ് സിറിയക്ക്, ടി.പി. ബാബുരാജ്, ഡോ.കെ.കെ. ഹംസ സുനിൽ ദത്ത് എന്നിവർ പങ്കെടുത്തു.