വടകര: സിദ്ധ സമാജ സ്ഥാപകൻ സ്വാമി ശിവാനന്ദ പരമഹംസരുടെ ജന്മദിനമായ കാർത്തിക മഹോത്സവം സിദ്ധാശ്രമത്തിൽ ആഘോഷിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വടകര സിദ്ധസമാജം സ്‌കൂൾ അദ്ധ്യാപിക ബി. ഡോ. എസ്. വി.പി. ഈശ്വരി അദ്ധ്യക്ഷത വഹിച്ചു. ബി. എസ്. വിവേകാനന്ദൻ (സിദ്ധാശ്രമം, വടകര) സ്വാഗതവും പറഞ്ഞു.
വടകര നഗരസഭ ചെയർപേഴ്സൺ കെ. പി ബിന്ദു, അഡ്വ. ഇ. നാരായണൻ നായർ, ഡോ. കെ. എം. ജയശ്രീ, കെ. വിജയൻ, ബി.കെ. ആനന്ദ്, പ്രൊഫ. ഇ. ശശീന്ദ്രൻ , സി. മുർത്തി, പിണറായി ബാലകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു. ബ്രഹ്മശ്രീ. എസ്. കേശവദാസൻ നന്ദി പറഞ്ഞു. ആയിരങ്ങളാണ് രാവിലെ മുതൽ രാത്രി വൈകിയും ആശ്രമത്തിലെത്തിച്ചേർന്നത്. വിവിധ ശാഖാ ആശ്രമങ്ങളിലെ സിദ്ധ വിശ്വാസികൾക്കൊപ്പം പൊതുജനങ്ങളും ആഘോഷത്തിൽ പങ്കാളികളായി. വിപുലമായ അന്നദാനവുമുണ്ടായിരുന്നു.