news-
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ ക്യാമ്പ് ഉദ്ഘാഘാടനം ചെയ്യുന്നു.

കുറ്റ്യാടി: സൂപ്പർ സ്പെഷ്യാലിറ്റി ഓർത്തോ പീഡിക്ക് ഹോസ്പിറ്റലായ ആസ്റ്റൺ ഓർത്തോ കുറ്റ്യാടി മൈക്രോ ഹെൽത്ത് മെഡിക്കൽ സെന്ററിൽ പ്രവർത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി മെഗാ ഓർത്തോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ആസ്റ്റൺ ഓർത്തോ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.എം.മുഹമ്മദ് ഫാസിൽ നേതൃത്വം നൽകി. മൈക്രോ ഹെൽത്ത് മെഡിക്കൽ സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ അമർ മൊയ്തു അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്തു. ഡോ. സച്ചിത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഒ.വി.ലത്തീഫ്, ലാബ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അരീക്കര അസീസ്, ഡോ.മുഹമ്മദ് ഹസിൽ, മൈക്രോ മാനേജിംഗ് ചെയർമാൻ സി. സുബൈർ, ഓപ്പറേഷൻ മാനേജർ അഞ്ജലി ചന്ദ്രൻ ,റീജിയണൽ മാനേജർ കെ.രാഗേഷ് എന്നിവർ പ്രസംഗിച്ചു.