 
വടകര: റെയിൽവേ ഡയറക്ടർ ജനറലിന്റെ 'ഇൻ സിഗ്നിയ' അവാർഡ് ജേതാവ് ടി. വിജേഷ് (ഹെഡ് കോൺസ്റ്റബിൾ ആർ.പി.എഫ്) വടകരയെ റെയിൽവേ സ്റ്റേഷനിൽ ആദരിച്ചു. ഡി.വൈ.എസ്.പി ആർ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ സൂപ്രണ്ട് ടി.പി മനേഷിന്റെ അദ്ധ്യക്ഷത വഹിച്ചു. ഉപേന്ദ്രകുമാർ പൊന്നാട അണിയിച്ച് ഉപഹാരം നൽകി. വത്സലൻ കുനിയിൽ, കെ.എം സുനിൽകുമാർ , ധന്യ ടി.എം , പി.പി ബിനീഷ്, അരവിന്ദ് കിംഗ് , ബാലഗോപാലൻ വി.പി , രാംദാസ് ടി.കെ , അരവിന്ദാക്ഷൻ പുത്തൂർ , പി.എം മണി , കെ ജ്യോതി കുമാർ, സി.കെ സുധീർ എന്നിവർ പ്രസംഗിച്ചു.