s
പ്രവാസി

കോഴിക്കോട്: നോർക്ക റൂട്ട്‌സ് ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി ദിനാചരണം നാളെ രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ കോഴിക്കോട് ഹോട്ടൽ മലബാർ പാലസിൽ നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശം നൽകും. മന്ത്രി വി. അബ്ദുറഹിമാൻ അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഉദ്ഘാടനം ചെയ്യും. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലോകകേരളസഭ അംഗങ്ങൾ, പ്രവാസി സംഘടനകളുടെ പ്രതിനിധികൾ, നോർക്ക പദ്ധതികളുടെ ഗുണഭോക്താക്കൾ എന്നിവർ പങ്കെടുക്കും.