കോഴിക്കോട്: സിയസ്‌കോ അഭയം പദ്ധതിയുടെ ഭാഗമായി ആറാമത് ശിലാസ്ഥാപനം നിർവഹിച്ചു. നടുവട്ടം തോണിച്ചിറ റോഡ് കൽക്കുന്നത്ത് ശിവ ക്ഷേത്രത്തിന് സമീപത്താണ് തറയിടൽ കർമം നടത്തിയത്. പരീസൺസ് ഗ്രൂപ്പ് ചെയർമാൻ എൻ. കെ .മുഹമ്മദലി ഉദ്ഘാടനം ചെയ്ത . സിയസ്‌കോ പ്രസിഡന്റ് സി.ബി.വി. സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു. എം. വി .ഫസൽ റഹ്മാൻ , പി.കെ. മൊയ്തിൻ കോയ (ബാബു കെൻസ), പി.എം. മെഹബൂബ് , സി.പി.എം. സഈദ് അഹമ്മദ്,കെ. നൗഷാദ് അലി, ആദം കാതിരിയകത്ത്, സി. ഇ. വി. അബ്ദുൽ ഗഫൂർ, പി .എൻ. വലീദ് എന്നിവർ പ്രസംഗിച്ചു.