p

തിരുവനന്തപുരം\കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ഇന്ന് ഉന്നതതലയോഗം ചേരാനിരിക്കെ വിഷയത്തിൽ അദ്ധ്യാപകരുടേയും ഉദ്യോഗസ്ഥരുടേയും പങ്കിനെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്.സ്വകാര്യ ട്യൂഷനെടുക്കുന്ന അദ്ധ്യാപകരെയും, യൂട്യൂബ് ട്യൂഷൻ ചാനലുകളുമായി ബന്ധമുള്ള വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെയും കുറിച്ചാണ് അന്വേഷിക്കുന്നത്.

ചോർച്ചയെക്കുറിച്ച് പരാതി ലഭിച്ചപ്പോൾ നടപടിയെടുക്കുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി. പൊതുപരീക്ഷയല്ലല്ലോയെന്ന ലാഘവബുദ്ധിയോടെ വിഷയത്തെ സമീപിച്ചതാണ് ചോർച്ച ആവർത്തിക്കാനിടയാക്കിയത്. ആരോപണവിധേയരായ കൊടുവള്ളി കേന്ദ്രമായുള്ള യൂട്യൂബ് ചാനലിനെതിരെ പലതവണ പരാതി ഉയർന്നിരുന്നു. 2023ലെ ക്രിസ്മസ് പരീക്ഷയ്ക്കിടെ പരാതി ഉയർന്നപ്പോൾ ചാനൽ ഉടമയ്ക്കെതിരെ പൊലീസ് അന്വേഷണമാവശ്യപ്പെട്ട് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇക്കഴിഞ്ഞ ഓണപ്പരീക്ഷയുടെ ചോദ്യങ്ങൾ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രങ്ങൾ സഹിതമാണ് സെപ്തംബർ 16 ന് താമരശ്ശേരി ഡി.ഇ.ഒ റിപ്പോ‌ർട്ട് നൽകിയത്. നേരത്തെ രണ്ട് തവണ റിപ്പോർട്ട് നൽകിയിട്ടും അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ലെന്ന് മനോജ് കുമാർ പറഞ്ഞു. മൂന്ന് പാദവാർഷിക പരീക്ഷകളിലായി ചോദ്യക്കടലാസ് ചോർന്നുകൊണ്ടിരിക്കുന്നത് കൊടുവള്ളി ആസ്ഥാനമായുള്ള ഓൺലെെൻ യൂട്യൂബ് ചാനലിൽ നിന്നാണെന്ന് വിദ്യാഭ്യാസവകുപ്പ് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.സംഭവത്തിൽ റൂറൽ ഡി.പി.സി പി.നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

അശ്ലീല പരാമർശം;

പരാതി നൽകി

ആരോപണ വിധേയരായ കൊടുവള്ളി എം.എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ ക്ലാസുകളിൽ അശ്ലീലപരാമർശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും കണ്ടന്റ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വെെ.എഫ് ജില്ലാപ്രസിഡന്റ് ബിനൂപിന്റെ നേതൃത്വത്തിൽ കൊടുവള്ളി മണ്ഡലം കമ്മിറ്റി പൊലീസിൽ പരാതി നൽകി. അശ്ലീല പരാമർശങ്ങളടങ്ങുന്ന വീഡിയോയുടെ ലിങ്കുകളും കെെമാറി. ഫോളോവേഴ്സിനെ കൂട്ടാനാണ് ക്ലാസുകളിൽ അശ്ലീല പരാമർശങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലെ ഫാൻപേജുകളിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ച്ച​ :
ന​ട​പ​ടി​ ​വേ​ണ​മെ​ന്ന്
ബി​നോ​യ് ​വി​ശ്വം

തി​രു​വ​ന​ന്ത​പു​രം​:​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ത്തി​യ​ത് ​ആ​രാ​യാ​ലും​ ​മു​ഖം​ ​നോ​ക്കാ​തെ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം.​ ​പ​ണ​ത്തോ​ട് ​ആ​ർ​ത്തി​യു​ള്ള​ ​ചി​ല​ ​അ​ദ്ധ്യാ​പ​ക​രും​ ​വി​ദ്യാ​ഭ്യാ​സം​ ​വി​ൽ​ക്കു​ന്ന​ ​ചി​ല​ ​സാ​മൂ​ഹി​ക​മാ​ദ്ധ്യ​മ​ ​പ്ലാ​റ്റ്‌​ഫോ​മു​ക​ളും​ ​സം​ഘം​ ​ചേ​ർ​ന്നു​ ​ന​ട​ത്തു​ന്ന​ ​ചോ​ർ​ത്ത​ലു​ക​ൾ​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യ്ക്ക് ​അ​പ​മാ​ന​മാ​ണ്.​ ​എ​ന്തു​ചെ​യ്തും​ ​പ​ണം​ ​കൊ​യ്യാ​ൻ​ ​ഇ​റ​ങ്ങി​ ​പു​റ​പ്പെ​ട്ട​വ​രി​ൽ​നി​ന്ന് ​പ​രീ​ക്ഷ​ക​ളെ​ ​ര​ക്ഷി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ബ​ദ​ൽ​ ​വ​ഴി​ ​തേ​ട​ണം. കാ​ണാ​തെ​ ​പ​ഠി​ച്ചു​ ​പ​രീ​ക്ഷ​യെ​ഴു​തു​ന്ന​തി​നു​ ​പ​ക​രം,​ ​വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​അ​റി​വ് ​അ​ള​ക്കു​ന്ന​ ​രീ​തി​ ​വേ​ണം.​ ​ഇ​തി​നാ​യി​ 1970​ ​ക​ളു​ടെ​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​ഓ​പ്പ​ൺ​ ​ബു​ക്ക് ​പ​രീ​ക്ഷ,​ ​ഉ​ത്ത​ര​പ്പേ​പ്പ​ർ​ ​മ​ട​ക്കി​ക്കൊ​ടു​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​എ.​ഐ.​എ​സ്.​എ​ഫ് ​മു​ന്നോ​ട്ടു​ ​വ​ച്ചി​രു​ന്ന​താ​യും​ ​ബി​നോ​യ് ​വി​ശ്വം​ ​പ​റ​ഞ്ഞു.​ ​പൊ​തു​ ​വി​ദ്യാ​ഭ്യാ​സ​ത്തെ​ ​ഒ​റ്റു​ ​കൊ​ടു​ത്ത് ​ലാ​ഭം​ ​കൊ​യ്യാ​ൻ​ ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ​ ​മാ​തൃ​കാ​പ​ര​മാ​യ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ​എ.​കെ.​എ​സ്.​ടി.​യു​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഒ.​കെ.​ജ​യ​കൃ​ഷ്ണ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ചോ​ദ്യ​ക്ക​ട​ലാ​സ് ​ചോ​ർ​ച്ച​യ്‌​ക്ക് ​പി​ന്നിൽ
സി.​പി.​എം​ ​സം​ഘ​ട​ന​:​ ​വി.​ഡി.​ ​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ചോ​ദ്യ​ക്ക​ട​ലാ​സ് ​ചോ​ർ​ച്ച​യ്‌​ക്കു​ ​പി​ന്നി​ൽ​ ​സി.​പി.​എം​ ​സം​ഘ​ട​ന​യെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.
ചോ​ദ്യ​ക്ക​ട​ലാ​സ് ​ചോ​ർ​ച്ച​ ​അ​പ​മാ​ന​ക​ര​മാ​ണ്.​ ​നി​ര​ന്ത​രം​ ​ചോ​ദ്യ​ക്ക​ട​ലാ​സ് ​ചോ​രു​ന്നു.​ ​ട്യൂ​ഷ​ൻ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​ ​ഭ​ര​ണ​ക​ക്ഷി​യി​ലെ​ ​സം​ഘ​ട​ന​യി​ലു​ള്ള​ ​അ​ദ്ധ്യാ​പ​ക​രാ​ണ് ​ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ത്തു​ന്ന​ത്.​ ​അ​തു​കൊ​ണ്ടാ​ണ് ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തെ​ന്നും​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.