 
കോഴിക്കോട്: കണ്ണൂർ ഫാമിലി വെഡ്ഡിംഗ് സെന്റർ ഒന്നാം പിറന്നാൾ ആഘോഷിച്ചു. 'കണ്ണൂരിന്റെ ഇഷ്‌ടങ്ങളറിഞ്ഞ ഒരു വർഷം" എന്ന പരിപാടിയിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ മുഖ്യാതിഥിയായി. ഫാമിലിയുടെ ടെലിവിഷൻ പരസ്യ ലോഞ്ചിംഗും നടന്നു.
കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവെച്ച ഫാമിലി മെബേഴ്സ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സ്റ്റാർ സിംഗർ ഫെയിം ദീപക് ജെ ആർ നയിച്ച സംഗീതനിശയും ഉണ്ടായി.
ഫാമിലി വെഡ്ഡിംഗ് സെന്റർ ചെയർമാർ ഇമ്പിച്ചി അഹമ്മദ്, മാനേജിംഗ് ഡയറക്ടർമാരായ അബ്ദുസലാം, മുജീബ് റഹ്മാൻ ,
മാനേജ്മെന്റ് അംഗങ്ങളായ നിഷാദ്, ജിതിൻ രാജ്, സിയാദ്, മിഷാൽ, ഇർഷാദ്, നിജാസ്, സാബിത്, ഗ്രാൻഡ് ഹോം ഡയറക്‌ടർ മൂസ എന്നിവർ പങ്കെടുത്തു. കണ്ണൂർ ഷോറൂം ജനറൽ മാനേജർ റിയാഖത്ത് സ്വാഗതവും അസി. ജനറൽ മാനേജർ സുബെെർ നന്ദിയും പറഞ്ഞു.
ഫാമിലി വെഡ്ഡിംഗ് സെന്റർ കണ്ണൂർ ഷോറൂമിന്റെ ഒന്നാം വാർഷികം ആഘോഷിച്ചപ്പോൾ