വടകര: എനർജി മാനേജ്മെന്റ് സെന്ററിന്റെ സ്‌കൂൾ എനർജി ക്ലബ് ശാസ്ത്രരംഗവുമായി ചേർന്ന് ദേശീയ ഊർജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസുകൾ മുഹമ്മദ് ഇഖ്ബാൽ (കൺവീനർ ഗ്രീൻ ക്ലീൻ കേരളവിഷൻ) പ്രശാന്ത് കെ (സയൻസ് ക്ലബ് ജില്ലാ സെക്രട്ടറി) എന്നിവർ നേതൃത്വം നൽകി. ചോറോട് കെ .എ.എം.യു.പി സ്കൂളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ മധുസൂദനൻ അദ്ധ്യക്ഷനായി. ജയരാമൻ പി.കെ, ലളിതാഗോവിന്ദാലയം,ശ്രീജ കെ.കെ എന്നിവർ പ്രസംഗിച്ചു. ഊർജ്ജ സംരക്ഷണ പ്രതിജ്ഞ എടുത്തു.