 
നാദാപുരം: നാദാപുരത്ത് ആർ. വൈ.ജെ.ഡി. മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച യൂത്ത് മീറ്റ് ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പ്രവീൺ ഉദ്ഘാടനം ചെയ്തു. ആർ.വൈ. ജെ.ഡി മണ്ഡലം പ്രസിഡന്റ് അമൽ കോമത്ത് അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി. ജില്ലാ ഭാരവാഹികളായ പി.എം.നാണു, ഇ.കെ. സജിത് കുമാർ, ആർ. വൈ.ജെ.ഡി സംസ്ഥാന ഭാരവാഹികളായ പ്രഭീഷ് ആദിയൂര്, കെ.രജീഷ്, ജില്ലാ പ്രസിഡന്റ് പി. കിരൺജിത്ത്, ജില്ലാ സെക്രട്ടറി പ്രജീഷ് വള്ളിൽ, സ്വാഗത സംഘം ചെയർമാൻ വത്സരാജ് മണലാട്ട്, കെ.വി.നാസർ, വി.കെ. പവിത്രൻ, യുവജനത മണ്ഡലം സെക്രട്ടറി രഞ്ജിത്ത് പി.വളയം എന്നിവർ പ്രസംഗിച്ചു.