2
പടം: എം പി കൃഷ്ണൻ ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് വിലാതപുരത്ത് നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം ടി.കെ. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന എം.പി കൃഷ്ണന്റെ 16-ാം ചരമവാർഷിക ദിനം ആചരിച്ചു. പുറമേരി വിലാതപുരത്ത് നടന്ന ദിനാചരണ പരിപാടിയിൽ മുതിർന്ന പാർട്ടി അംഗം പി.ടി.കെ കുഞ്ഞിരാമൻ പതാക ഉയർത്തി. പ്രഭാത ഭേരിയും പുഷ്പാർച്ചനയും നടന്നു. അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം ഇ.കെ വിജയൻ എം.എൽ.എ. അനുസ്മരണ പ്രഭാഷണം നടത്തി. അഭിജിത്ത് കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. പി. സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, ശ്രീജിത്ത് മുടപ്പിലായി, പി.കെ. ചന്ദ്രൻ, സി. സുരേന്ദ്രൻ, പി.സരള എന്നിവർ പ്രസംഗിച്ചു.