kunnamangalamnerewss
ഐഇഇഇ കേരള വിഭാഗം ഔട്ട്സ്റ്റാൻഡിംഗ് സ്റ്റുഡന്റ് ബ്രാഞ്ച് അവാർഡ്, എൻഐടിസിയുടെ ഐഇഇഇ സ്റ്റുഡന്റ് ബ്രാഞ്ചിന് കൈമാറുന്നു

കുന്ദമംഗലം: നേതൃത്വം, പ്രൊഫഷണൽ വികസനം, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയിലെ മികവിനോടുള്ള ഉറച്ച പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായി എൻ .ഐ.ടിസി.യുടെ ഐ.ഇ.ഇ.ഇ സ്റ്റുഡന്റ് ബ്രാഞ്ചിന് കേരള വിഭാഗം ഔട്ട്സ്റ്റാൻഡിംഗ് സ്റ്റുഡന്റ് ബ്രാഞ്ച് അവാർഡ് നൽകി ആദരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് (ഐ.ഇ.ഇ.ഇ) ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രൊഫഷണൽ സൊസൈറ്റിയാണ്. കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റ് ബ്രാഞ്ചും ലോകമെമ്പാടുമുള്ള ഒമ്പതാമത്തെ വലിയ വിദ്യാർത്ഥി ശാഖയുമായി ഈ ശാഖ വലിയ വളർച്ച കൈവരിച്ചിരിക്കുകയാണ്. വയനാടൻ പ്രളയദുരിതാശ്വാസത്തിനായി എമർജൻസി ലൈറ്റുകൾ സ്ഥാപിക്കുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വന്യജീവി കണ്ടെത്തൽ സംവിധാനം പോലുള്ള നൂതന പദ്ധതികൾക്ക് ധനസഹായം നേടുക തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഐ.ഇ.ഇ.ഇ എസ്.ബി എൻ.ഐ.ടി.സി സജീവമായി പങ്കെടുത്തിട്ടുണ്ട്.

എൻ.ഐ.ടി.സിയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസർ ഡോ.എസ് എം സമീർ ഐ .ഇ.ഇ.ഇ കേരള സെക്ഷൻ ഔട്ട്സ്റ്റാൻഡിംഗ് ടീച്ചർ അവാർഡിനും അർഹനായിട്ടുണ്ട്. മലബാർ ഉപവിഭാഗത്തിന്റെ സ്ഥാപക സെക്രട്ടറി കൂടിയാണ് ഡോ.സമീർ.