ബേപ്പൂർ: വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച പിണറായി സർക്കാറിൻ്റെ ജനദ്രോഹ നടപടിക്കെതിരെ ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ബേപ്പൂർ കെ.എസ്.ഇ.ബി ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. എം.പി. ജനാർദ്ദനൻ, രമേശ് നമ്പിയത്ത്, പി. കുഞ്ഞിമൊയ്തീൻ, ടി.കെ. അബ്ദുൾ ഗഫൂർ, എ.എം. അനിൽകുമാർ, വി.ജയപ്രകാശ്, കെ. റാണേഷ്, ടി.പുരുഷു,അസീസ് ഹൈഡേക്കർ, കെ.സി.ഡാനിയൽ, മനാഫ് മൂപ്പൻ, എം. ഷെറി , സി.ടി. ഹാരിസ്, എൻ.ബ്രിജേഷ്, ആഷിഖ് പിലാക്കൽ, മലയിൽ ഗീത എന്നിവർ പ്രസംഗിച്ചു.