photo
ഉള്ളിയേരി ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. അജിത നിർവ്വഹിക്കുന്നു.

ഉള്ളിയേരി: ജനുവരി 13 മുതൽ 16 വരെ ഉള്ളിയേരി മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം പ്രസിഡൻ്റ് സി.അജിത നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് എൻ.എം ബാലരാമൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽ ഡേവിഡ് സ്വാഗതം പറഞ്ഞു. ഒന്നാം ദിവസം വനിതോത്സവം, വിവിധ കലാപരിപാടികൾ നടക്കും. രണ്ടാം ദിവസം പ്രാദേശിക കലാകാരന്മാരുടെ വിവിധ പരിപാടികൾ, വിദ്യാഭ്യാസ ചർച്ച, മൂന്നാം ദിവസം പ്രൊഫഷണനൽ നാടകം, പാനൽ ചർച്ച, നാലാം ദിവസം സമാപനം,മെഗാ ഗാനമേള, സമാപന സമ്മേളനം , അങ്കണവാടി കലോത്സവം, ഭിന്നശേഷി കലോത്സവം, വയോജന കലോത്സവം എന്നിവയും നടക്കും.