sathi
മാറാട് അയ്യപ്പൻ വിളക്കിൻ്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം

ബേപ്പൂർ: 13 മുതൽ നടന്ന 18-ാമത് മാറാട് അയ്യപ്പൻ വിളക്ക് 15 ന് സമാപിച്ചു. മഹോത്സവത്തിൻ്റെ ഭാഗമായി സാംസ്കാരിക സമ്മേളനം ശ്രീകുമാർ കോർമാത്ത് ഉദ്ഘാടനം ചെയ്തു. രമേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. മൊയ്തു ആശംസകളർപ്പിച്ചു. ശ്രീരാമകൃഷ്ണ ശാരദ മിഷൻ ശാരദാ മന്ദിരം കൊളത്തറ പൂജനീയ രാധ പ്രാണ മാതാജി പ്രഭാഷണം നടത്തി. മേലത്ത് പ്രബീഷ് സ്വാഗതവും കെ.പി നിഷാദ് കുമാർ നന്ദിയും പറഞ്ഞു. 15 ന് വൈകുന്നേരം ഗോതീശ്വരം ശിവക്ഷേത്രത്തിൽ നിന്നരംഭിച്ച പാലക്കൊമ്പ് എഴുന്നള്ളത്ത് വിളക്ക് പന്തലിൽ സമാപിച്ചു, ജിജേഷ് പട്ടേരിയുടെ പ്രഭാഷണവും ഉണ്ടായിരുന്നു