news-
മരുതോങ്കര വില്ലേജ് ഓഫിസിന്ന് മുന്നിൽ നടത്തിയ ധർണ്ണ കെ.ടി.ജയിംസ് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: രാഷ്ട്രീയ പ്രേരിത വാർഡ് വിഭജനത്തിനും വൈദ്യുതി ചാർജ് വർദ്ധനവിനും എതിരെ യു.ഡി.എഫ് മരുതോങ്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ടി.ജയിംസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി.പി .ആലി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.കെ.പാർത്ഥൻ സ്വാഗതം പറഞ്ഞു. വി.കെ.കുഞ്ഞബ്ദുള്ള, ശ്രീധരൻ കക്കട്ടിൽ, കെ.ടി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് കാഞ്ഞിരത്തിങ്കൽ, ബിന്ദു കൂരാറ, സീമ പാറചാലിൽ, സമീറ ബഷീർ, യു.ഡി.എഫ് നേതാക്കളായ ടി.കെ.അശ്റഫ്. ജോസബാസ്റ്റ്യൻ, കെ.കെ.സുകുമാരൻ, പി.പി.വിനോദൻ, ജംഷി അടുക്കത്ത്, പി.കെ.സുരേന്ദ്രൻ, ബീന ആലക്കൽ, ത്രേസ്യാമ്മ മാത്യു, ശ്രീധരൻ തവിടോറ, റംല കുളക്കാട്ടിൽ, കെട്ടിൽ അലി, കെ.പി.അബ്ദുൾ ലത്തീഫ് ,കെ.പി.കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു.