 
നാദാപുരം: രാഷ്ട്രീയ പ്രേരിത വാർഡ് വിഭജനത്തിനെതിരെ നാദാപുരം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി നാദാപുരം വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ധർണയും കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ഹമീദ് വലിയാണ്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കെ.എം. രഘുനാഥ്, അഡ്വ. എ.സജീവൻ, നിസാർ എടത്തിൽ, വി.വി.റിനീഷ്, അഖില മര്യാട്ട്, സി. കെ.നാസർ, വി.കെ. ബാലാമണി, അഷ്റഫ് പൊയ്ക്കര, അബു ചിറക്കൽ, അബ്ബാസ് കണേക്കൽ, മൊയ്തു കോടികണ്ടി എന്നിവർ പ്രസംഗിച്ചു. എം.സി. സുബൈർ, എ.പി. ജയേഷ്, വി. അബ്ദുൽ ജലീൽ, എൻ.കെ.ജമാൽ ഹാജി, ഏരത്ത് അബൂബക്കർ ഹാജി, പി.മുനീർ മാസ്റ്റർ, ഉമേഷ് പെരുവങ്കര, ഇ.കുഞ്ഞാലി, ടി.കെ. റഫീഖ് എന്നിവർനേതൃത്വം നൽകി.