 
ഫറോക്ക്: മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളേജും എൻ .എസ്.എസ് യൂണിറ്റും അരീക്കാട് ദയാ പാലിയേറ്റീവും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റിവ് പേഷ്യന്റ് സ്നേഹ സംഗമം ആർട്സ് കോളേജിൽ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ .പ്രിയ പി അദ്ധ്യക്ഷത വഹിച്ചു.  ട്രസ്റ്റ് ചെയർമാൻ റിയാസ് അരീക്കാട്, ജനറൽ സെക്രട്ടറി കെ.എം. ഹനീഫ, ജന.സെക്രട്ടറിമജീദ്, ട്രസ്റ്റ് രക്ഷാധികാരി കെ.പി .ഉമ്മർ എന്നിവരെ ആദരിച്ചു. രോഗികൾക്കുള്ള ഗിഫ്റ്റ് വിതരണം വി. മുസ്തഫ നിർവഹിച്ചു. വി.കെ.സി. മമ്മദ് കോയ, കൗൺസിലർമാരായ രമ്യ സന്തോഷ് ,അജിബാ ഷമീൽ, മൈമൂന, പ്രേമലത, മുൻ കൗൺസിലർമാരായ എം.കുഞ്ഞാമുട്ടി, ഷമിൽ തങ്ങൾ, ഫറോക്ക് മുനിസിപ്പൽ ചെയർമാൻ എൻ.സി. അബ്ദുൽ റസാക്ക് തുടങ്ങിയവർ സംസാരിച്ചു. പാലിയേറ്റീവ് കൺവീനർ ഹബീബ് റഹ്‌മാൻ നന്ദി പറഞ്ഞു.