രാമനാട്ടുകര: ഫാറൂഖ് ട്രെയ്നിംഗ് കോളേജ് പൂർവാദ്ധ്യാപകൻ തെക്കേപ്പാട്ട് ബാലകൃഷ്ണൻ രചിച്ച കൗതുക ഗണിത പരമ്പര പുസ്തകങ്ങൾ കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഡോ.ഇ.കെ.സതീഷ് പ്രകാശനം ചെയ്തു. കോളേജ് മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രൊഫ. എ. കുട്ട്യാലിക്കുട്ടി പുസ്തകങ്ങൾ ഏറ്റുവാങ്ങി .കോളേജ് പ്രിൻസിപ്പലും ചീഫ് എഡിറ്ററുമായ ഡോ. ടി. മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു. പുസ്തകങ്ങളുടെ എഡിറ്റർമാരായ പ്രൊഫ. കെ. വിജയകുമാരി, ഡോ. റിഷാദ് കോലോത്തുംതൊടി, അസോസിയേറ്റ് എഡിറ്ററും റിട്ട. ഡി .ഡി.ഇയുമായ ബഷീർ. കെ, ഐ. ക്യു. എ.സി. കോഓർഡിനേറ്റർ ഡോ. നിരഞ്ജന കെ.പി, സ്റ്റാഫ് സെക്രട്ടറി ഡോ. അഫീഫ് തറവട്ടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.