img
അഴിയൂർ ഗ്രാമപഞ്ചായത്ത് വയോജന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്യുന്നു.

വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'താലോലം 2024' വയോജന സംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡോ.വി.പി.ഗിരീഷ് ബാബു ക്ലാസെടുത്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി .എസ് .ആർ, കുടുംബശ്രീ സി .ഡി .എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ പ്രസംഗിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ശാരി എം സ്വാഗതവും അസി.സെക്രട്ടറി സുനീർ കുമാർ എം നന്ദിയും പറഞ്ഞു.